കോഴിക്കോട്: കോഴിക്കോട് ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റ് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ മീറ്റ് ഉദ്ഘാടനം ചെയ്തു.എബിമോൻ മാത്യു അധ്യക്ഷത വഹിച്ചു. പ്യാരിൻ ഏബ്രഹാം, ഇബ്രാഹിം ചീനിക്ക, പി. ഷഫീഖ്, പി.ടി. അബ്ദുൾ അസീസ്, മോളി ഹസൻ എന്നിവർ പ്രസംഗിച്ചു.67 ഇനങ്ങൾ പൂർത്തിയായപ്പോൾ മലബാർ സ്പോർട്സ് അക്കാദമി 192 പോയിന്റുമായി ഒന്നാമതുംജോർജിയൻ സ്പോർട്സ് അക്കാദമി 71 പോയിന്റുമായി രണ്ടാമതും, ഭാരതീയ വിദ്യാഭവൻ സ്കൂൾ ചേവായൂർ 69 പോയിന്റുമായി മൂന്നാമതുമാണ്.